പോത്തൻകോട്: ത്യാഗത്തിന്റെയും സമാധാനത്തിന്റെയും അഹിംസയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണ് സന്ന്യാസ ജീവിതം. അവിടെ വിദ്വേഷത്തിന്റെ ശബ്ദമില്ല, അശാന്തിയുടേയും അസമാധാനത്തിന്റെയും ഭാഷയില്ല. അതൊന്നുമല്ല സന്ന്യാസി സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഇച്ഛാ ശക്തിയും സാമൂഹ്യപ്രതിബദ്ധതയുമാണ് സന്ന്യാസ ജീവിതത്തിന്റെ അടിസ്ഥാന ശിലയെന്നും ഗതാഗതവകുപ്പ് മന്ത്രി ആൻ്റണി രാജു. ശാന്തിഗിരി ആശ്രമത്തിൽ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികം ആഘോഷങ്ങളുടെ ഭാഗമായി നടന്ന അനുമോദനം സമ്മേളനത്തിൽ ദീക്ഷാപ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സന്ന്യാസ ജീവിതത്തിന്റെ അടിസ്ഥാനം സമർപ്പണമാണ്. അത് എല്ലാവർക്കും തിരഞ്ഞെടുക്കുവാൻ കഴിയുന്ന മാർഗ്ഗമല്ല. സമർപ്പണത്തിന്റെ അഗ്നിജ്വാല സ്വയം ജ്വലിപ്പിക്കാനും മറ്റുളളവരിലും അത് ജ്വലിപ്പിച്ച് സമൂഹത്തെ പ്രകാശപൂര്‍ണ്ണമാക്കാനും സന്ന്യസ ജീവിതം നയിക്കുന്നവര്‍ക്ക് കഴിയണം. സേവനവും ധ്യാനാത്മക ജീവിതവും ഒരുപോലെ കോര്‍ത്തിണക്കിക്കൊണ്ട് അനുനിമിഷം ഉത്തരവാദിത്ത്വത്തിന്റെ സന്തുലനം കണ്ടെത്താന്‍ സന്ന്യാസ ജീവിതത്തിന് കഴിയുമ്പോഴാണ് ആ ജീവിതം അര്‍ത്ഥവത്താകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കടകം പളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിലൂടെ മാത്രമെ ലോകത്ത് ശരിയായ ആത്മീയ നവോത്ഥനം സാദ്ധ്യമാകൂ എന്ന് ഗുരുവിന് അറിയാമായിരുന്നെന്നും നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു,ചടങ്ങിൽ എ.എ.റഹീം എം.പി, ഡി.കെ.മുരളി എം.എൽ.എ, എം.വിൻസെൻ്റ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി. ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി , ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ബിലിവേഴ്സ് ചർച്ച് ആക്സിലറി ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് എപ്പിസ്കോപ്പ, സ്വാമി ബ്രഹ്മാനന്ദ സരസ്വതി (ശ്രീരാമപാദാശ്രമം), സ്വാമി അഭയാനന്ദ (ചെമ്പഴന്തി ഗുരുകുലം), സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി തുടങ്ങിയവർ ചടങ്ങിൽ മഹനീയ സാന്നിധ്യമായി.
antonyജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ഡോ.ജി. ആർ.കിരൺ, സബീർ തിരുമല, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാകുമാരി, പോത്തൻ്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ അനിതാകുമാരി, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള എസ്, സി പി ഐ ജില്ലാ സെക്രട്ടറി മങ്കോട് രാധാകൃഷ്ണൻ, നാലാഞ്ചിറ ബഥനി ആശ്രമം ഫാ.എൽദോ ബേബി ഒ.ഐ.സി., തിരുവനന്തപുരം ചിന്മയ മിഷൻ സ്വാമി അഭയാനന്ദ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ എം. എസ്. ഫൈസൽഖാൻ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.മധുപാൽ, എ.എ. റഷീദ്, പഞ്ചാപകേശൻ. എൻ, മുൻ എം.പി പീതാംമ്പരക്കുറുപ്പ്, ഇ.എസ്. ബിജിമോൾ, കെ.എസ്. ശബരീനാഥൻ, സി.ശിവൻകുട്ടി, അഡ്വ.എസ്. സുരേഷ്, പ്രൊഫ. തോന്നക്കൽ ജമാൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു