spot_imgspot_img

പൊൻമുടിയിൽ നടന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

Date:

spot_img

തിരുവനന്തപുരം: പൊൻമുടിയിൽ നടന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. നാലുദിവസമായി നടന്ന ടൂർണമെന്റിൽ ചൈനീസ് റൈഡർമാരുടെ ആധിപത്യമായിരുന്നു. ഞായറാഴ്ച നടന്ന പുരുഷ, വനിതാ വിഭാഗം ക്രോസ് കൺട്രി എലിമിനേറ്റർ മത്സരങ്ങളിലെ സ്വർണവും വെള്ളിയും ചൈനീസ് താരങ്ങൾ സ്വന്തമാക്കി.

സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനിന്ദർപാൽ സിങ്‌, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റുമായ എസ്.എസ്.സുധീഷ്‌കുമാറും ചേർന്ന് ജേതാക്കൾക്ക് മെഡലുകൾ സമ്മാനിച്ചു.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. ഈ മാസം 26 മുതൽ ആരംഭിച്ച സൈക്ലിംഗ് ചാമ്പ്യൻഷിപ്പാണ് 29ന് അവസാനിച്ചത്. 18 രാജ്യങ്ങളിൽ നിന്നും 250ലേറെ താരങ്ങളാണ് പങ്കെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....
Telegram
WhatsApp