
തിരുവനന്തപുരം: മഹാകവി കുമാരനാശാൻ തറക്കല്ല് ഇട്ട മുരുക്കുംപുഴ സെൻറ് അഗസ്റ്റിൻസ് ഹൈ സ്കൂളിൽ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ദിനാഘോഷവും ഗാന്ധി പ്രതിമ യുടെ സമർപ്പണവും നവംബർ 1കേരളപിറവി ദിനത്തിൽ രാവിലെ 10മണിക്ക് വിജിലൻസ്.എസ്. പി മുഹമ്മദ് ഷാഫി നിർവഹിക്കും.സിനിമതാരം എം. ആർ. ഗോപകുമാർ മുഖ്യ അഥിതി ആയിരിക്കും.
സ്കൂൾ പി ടി എ പ്രസിഡന്റ് ഇടവിളാകം ഷംനാദ് അധ്യക്ഷൻ ആവും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ദീപ കൃഷ്ണൻ നന്ദിയും പറയും. യോഗത്തിൽ ഹെഡ്മാസ്റ്റർ. ജി.അനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തും .ഗാന്ധി പീസ് ഫൌണ്ടേഷൻ മുരുക്കും പു ഴ സി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.
യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് വാർഡ് മെമ്പർ മീന അനിൽകുമാർ, സ്കൂൾ മാനേജർ അഡോൾഫ് കൈയാലക്കൽ, സ്കൂൾ സീനിയർ അസിസ്റ്റന്റ് സജി, ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം കുമാർ സംസാരിക്കും. ഫ്രീഡം ഫിഫ്റ്റി ചെയർമാനും സ്കൂൾ പൂർവ്വവിദ്യാർത്ഥിയും കൂടി ആയ റസൽ സബർമതിയാണ് സ്കൂളിൽ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകുന്നത്. മുരുക്കും പുഴഇടവിളാകത്തു താമസിക്കുന്ന ആദിത്യൻ ആണ് ഗാന്ധി പ്രതിമ യുടെ ശില്പി. യോഗത്തിൽ ശില്പി യെ പൊന്നാട അണിയിച്ചു ആദരിക്കും.


