spot_imgspot_img

മൻ കീ ബാത് പ്രശ്നോത്തരി – മത്സരങ്ങൾ നാളെ കഴക്കൂട്ടം ജ്യോതിസിൽ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും

Date:

spot_img

കഴക്കൂട്ടം: പ്രധാനമന്ത്രിയുടെ മൻകീ ബാത് പ്രഭാഷണ പരമ്പരയുടെ നൂറ് ഭാഗങ്ങളെ അടിസ്ഥാനമാക്കി നെഹ്രു യുവകേന്ദ്ര സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരത്തിന് ഇന്ന് (തിങ്കൾ)​ തുടക്കം കുറിക്കും.മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സർവ്വകലാശാലാ വൈസ് ചാൻസ്ലർ ഡോ.മോഹനൻ കുന്നുമ്മൽ മുഖ്യാതിഥി ആയിരിക്കും.

ജ്യോതിസ് സ്കൂൾ ചെയർമാൻ എസ് ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നെഹ്രു യുവകേന്ദ്ര ഡയറക്ടർ എം അനിൽകുമാർ കേന്ദ്ര സർവ്വകലാശാല മുൻ രജിസ്റ്റാർ ഡോ.രാധാകൃഷ്ണൻ നായർ, സി.ഡി.സി മുൻ രജിസ്റ്റാർ ഡോ.സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗം പി.ബിജു, മൻകീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകൻ പള്ളിപ്പുറം ജയകുമാർ സ്കൂൾ പ്രിൻസിപ്പൽ സലിത തുടങ്ങിയവർ സംസാരിക്കും.

ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, കോളേജ് തലങ്ങളിൽ നടക്കുന്ന പ്രാരംഭ മത്സരങ്ങളിലെ വിജയികൾക്കായി താലൂക്ക്തല മത്സരം സംഘടിപ്പിക്കും.വിജയികൾക്ക് സൗജന്യമായി ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിന് അവസരമൊരുക്കും.ഒന്നാം ഘട്ട മത്സരത്തിൽ 17 കുട്ടികളും രക്ഷാകർത്താക്കളും ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുത്തിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി...

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി...
Telegram
WhatsApp