spot_imgspot_img

കഴക്കൂട്ടം എ ജെ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിൽ ഡിഎംഎൽടി കോഴ്‌സിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു

Date:

spot_img

കഴക്കൂട്ടം: കഴക്കൂട്ടം എ ജെ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിൽ 2020 -2022 റെഗുലർ ബാച്ചിലെ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (DMLT) കോഴ്‌സിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. രണ്ട് ഡിസ്റ്റിൻഷനും, 13 ഫസ്റ്റ് ക്ലാസും ഉള്‍പ്പെടെ 85% ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയാണ് എ ജെ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിൽ വച്ച് നടന്ന ചടങ്ങിൽ മൊമെൻറ്റോ നല്‍കി അനുമോദിച്ചത്.

കേരളത്തിലെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കിയ സ്ഥാപനങ്ങളില്‍ ഒന്നാണ് എ ജെ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ്. ചടങ്ങില്‍ എ ജെ കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസ് ജനറൽ മാനേജർ ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷീബ രാജൻ പ്രധാന സന്ദേശം നൽകി.

കഴക്കൂട്ടം എ ജെ ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ ആൽബർട്ട് ബബ്‌ജി വിൽസ് ജെ, ക്വാളിറ്റി മാനേജർ മനാഫ്, നഴ്‌സിംഗ് സൂപ്രണ്ട് ഇന്ത്യ, കഴക്കൂട്ടം എ ജെ സ്കൂൾ ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ സുമയ്യ, മുൻ ഡിഎംഎൽടി പ്രിൻസിപ്പൽ ആഞ്ജലീന, ടൂട്ടർമാരായ ശ്രീലക്ഷ്മി, അഭിരാമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ഥി പ്രധിനിധികളായ മുബാറക്, ഫെമിന ഫാത്തിമ എന്നിവര്‍ യോഗത്തിൽ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....
Telegram
WhatsApp