spot_imgspot_img

നെടുമങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിന് പുതിയ 13 ക്ലാസ് മുറികൾ

Date:

spot_img

നെടുമങ്ങാട്: നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ പുതുതായി നിർമിക്കുന്ന 13 ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങളും മന്ത്രി വിതരണം ചെയ്തു. കേരളം മുൻപെങ്ങും സാക്ഷ്യം വഹിക്കാത്ത തരം ഇടപെടലുകളാണ് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എൽ.പി, യു.പി, ഹയർ സെക്കൻഡറി വിദ്യാലയങ്ങളുള്ള നെടുമങ്ങാട് നഗര പ്രദേശം ഒരു വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ ക്ലാസ് മുറികൾ നിർമിക്കുന്നത്. രണ്ട് കോടി രൂപയാണ് നിർമാണചെലവിനായി വകയിരുത്തിയിരിക്കുന്നത്.

നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ 30 വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണവും ചടങ്ങിൽ നടന്നു. എം.എൽ.എ -എസ്.ഡി.എഫ് ഫണ്ടിൽ നിന്നും 5,50,000 രൂപ ചെലവഴിച്ചാണ് സ്കൂളുകൾക്ക് പുസ്തകങ്ങൾ വാങ്ങിയത്.

നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, കൗൺസിലർമാർ, സ്കൂൾ പ്രിൻസിപ്പാൾ നീതാ നായർ, പി.ടി.എ പ്രസിഡന്റ് പി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍ കിംഗും ഏറ്റുമുട്ടും

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ...

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി...
Telegram
WhatsApp