spot_imgspot_img

കുസാറ്റിലെ ദുരന്തം; താൽക്കാലിക വിസിയെ പുറത്താക്കണം; ഗവർണർക്ക് നിവേദനം

Date:

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അനാസ്ഥ കാട്ടിയ കുസാറ്റ് താൽക്കാലിക വൈസ് ചാൻസലർ ഡോ: പി ജി ശങ്കരനെ തൽ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും, നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകി.

തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ 2015 ൽ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിനിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരണപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്. സർക്കാർ എല്ലാ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഉത്തരവ് കർശനമായി നടപ്പിലാക്കാൻ 2015 ൽ തന്നെ നിർദ്ദേശവും നൽകിയിരുന്നു. മുൻവർഷങ്ങളിൽ കുസാറ്റിലും ഈ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് വിസി ചുമതലപെടുത്തുന്ന അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്യാമ്പസ്സിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.

എന്നാൽ കുസാറ്റിൽ ഇപ്പോൾ നടന്ന ടെക് ഫെസ്റ്റിൽ അത്തരത്തിലുള്ള ഒരു മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചിരുന്നില്ല. വിദ്യാർത്ഥികളുടെ പരിപാടികൾ കോർ ഡിനേറ്റ് ചെയ്യാൻ ചുമലപെട്ട യൂത്ത് ഫെൽഫയർ ഡയറക്ടർ പി.കെ.ബേബിയെ തന്നെ വിസി അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കുവാൻ കഴിഞ്ഞ ദിവസം ചുമതല പ്പെടുത്തിയിരിക്കുന്നത് പൊതുസമൂഹത്തെ അപഹസിക്കുന്നതിനു തുല്യമാണ്.

മുൻ കാലങ്ങളിലെപോലെ സീനിയർ യൂണിവേഴ്സിറ്റി അധ്യാപകർക്ക് ഫെസ്റ്റിന്റെ മേൽനോട്ടചുമതല നൽകുന്നതിനുപകരം നടത്തിപ്പിന്റെ പൂർണ ചുമതല വിസി,വിദ്യാർഥി സംഘടനാ നേതാക്കൾക്ക് നൽകുകയായിരുന്നു.

2015ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചിരുന്നുവെങ്കിൽ കുസാറ്റിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തം ഒഴിവാകുമായിരുന്നു. പരിപാടികളുടെ മേൽനോട്ടത്തിന് അധ്യാപക സാന്നിധ്യം ഉണ്ടാകണമെന്നും രക്ഷാ ചുമതലയ്ക്ക് പോലീസിന്റെയും, വിരമിച്ച സൈനികരുടെയും സേവനം ഉപയോഗിക്കണമെന്നു മുള്ള വ്യവസ്ഥകൾ പാലിക്കാൻ വൈസ് ചാൻസിലർ തയ്യാറായില്ല.

ഗുരുതരമായ അനാസ്ഥ കാട്ടിയ താൽക്കാലിക വിസി യെ മാറ്റണ മെന്നും,കുസാറ്റിൽ നടന്ന അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും മരണപ്പെട്ടവർക്കും അപകടത്തിൽ പെട്ടവർക്കും സാമ്പത്തിക സഹായം നൽകാനും സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...
Telegram
WhatsApp