തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കപ്പൽ എത്തി. തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയ്നുകളുമായിട്ടാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. ചൈനയിൽ നിന്നെത്തിയ ഷെൻഹുവ കപ്പലാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക.
തിങ്കളാഴ്ച ഉച്ചയോടെയാണ് വിഴിഞ്ഞത്ത് കപ്പൽ എത്തിയത്. ഇസഡ്.പി.എം.സി. (ZPMC) എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് അദാനി പോര്‍ട്സ് ക്രെയിനുകള്‍ വാങ്ങുന്നത്. 6 മാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ് തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം.
നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി ഡിസംബർ 15ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 12-നാണ് ക്രെയിനുകളുമായി ആദ്യകപ്പല്‍ എത്തിയത്.