spot_imgspot_img

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

Date:

spot_img

തിരുവനന്തപുരം: സ്‌പെഷ്യൽ സമ്മറി റിവിഷൻ (SSR 2024) ന്റെ ഭാഗമായി യോഗ്യരായ എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സ്‌പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന സ്‌പെഷ്യൽ ക്യാമ്പിലൂടെ ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്. പതിനേഴോ അതിന് മുകളിലോ വയസ് പൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നതിനാൽ, ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

*മിനി മാരത്തോണ്‍ വ്യാഴാഴ്ച്ച (നവംബര്‍ 30)*

വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി സ്‌കൂള്‍, കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച്ച (നവംബര്‍ 30) രാവിലെ ഏഴിന് കവടിയാര്‍ സ്‌ക്വയര്‍ മുതല്‍ കനകക്കുന്ന് വരെ നടക്കുന്ന മിനി മാരത്തോണില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളിലെ 60 അംഗങ്ങള്‍ പങ്കെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലാണ് സംഭവം,...

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...
Telegram
WhatsApp