spot_imgspot_img

കേരള മീഡിയ അക്കാദമി വാര്‍ത്താവതരണ മത്സരം

Date:

എറണാകുളം: കേരള മീഡിയ അക്കാദമി കോളേജ്/ ഹയര്‍സെക്കന്ററി തലം കേന്ദ്രീകരിച്ച് പലസ്തീന്‍ വിഷയത്തില്‍ സംഘടിപ്പിക്കുന്ന വാര്‍ത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി 2024 ജനുവരി 10 വരെ നീട്ടി. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000 രൂപ, 7000 രൂപ, 5000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും.

മത്സരാര്‍ത്ഥികള്‍ അഞ്ച് മിനിറ്റില്‍ കുറയാത്ത വാര്‍ത്താ ബുള്ളറ്റിന്‍ തയ്യാറാക്കി അവതരിപ്പിച്ച് അയക്കണം. വായിച്ച വാര്‍ത്തകള്‍ ഇമെയില്‍ മുഖേന അയക്കാവു രീതിയില്‍ എംപി4 (MP4) ഫോര്‍മാറ്റില്‍ ആയിരിക്കണം അയക്കേണ്ടത്.

പത്രവാര്‍ത്തകള്‍ അതേപടി അനുകരിച്ച് അവതരിപ്പിക്കരുത്. മത്സരാര്‍ത്ഥികളുടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിലുള്ള അഭിരുചിയും സര്‍ഗ്ഗശേഷിയും അവതരണ മികവുമാണ് പരിഗണിക്കുക. മത്സരത്തിനായി മുതിര്‍ന്നവരുടെ സഹായം സ്വീകരിക്കരുത്. (സാങ്കേതിക സൗകര്യം ഒരുക്കല്‍ ഒഴികെ)

താത്പര്യമുള്ളവര്‍ 2024 ജനുവരി 10ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് വാര്‍ത്താ ബുള്ളറ്റിന്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം mediaclub.gov@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്കോ 9633214169 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 99633214169, 0471-2726275, 0484-2422275.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp