spot_imgspot_img

തകർക്കാനാവില്ല എന്ന് ഉറച്ച് പറയാനാകണം; മുഖ്യമന്ത്രി പിണറായി വിജയൻ

Date:

ആലപ്പുഴ: കേരളത്തെ തകർക്കാൻ സാധിക്കില്ല എന്ന് ഉറച്ച് പറയാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്സ് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന കടുത്ത വിവേചനം കേരളത്തെ തകർത്തു കൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകളോളം അത് കേരളത്തെ ബാധിക്കും. ഇത് കേരളത്തിലെ ജനങ്ങളെ ബോധിപ്പിക്കാനും തകരേണ്ട ഒരു സംസ്ഥാനമല്ല കേരളം എന്ന് ഉറച്ചു പറയാനുള്ള ഊർജ്ജം പകരാനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. നാടിനെ തകർക്കാൻ അനുവദിക്കില്ല എന്ന നിലപാട് ഒന്നിച്ച് നിന്ന് എടുക്കണം എന്നാണ് പ്രതിപക്ഷത്തോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആഭ്യന്തര വളർച്ച നിരക്ക് ഉയരുകയാണ്. 2016-ൽ 9.6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17.6 ശതമാനമായി ഉയർന്നു. തനത് വരുമാനത്തിലും വലിയ പുരോഗതിയാണ്. 2016 -ൽ 25 ശതമാനം ആയിരുന്നത് ഇപ്പോൾ 67 ശതമാനമായി വർദ്ധിച്ചു.
ഇത് സാമ്പത്തിക മേഖലയുടെ മികവാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 23,000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആകെ റവന്യൂ വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 67 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ നിന്നാണ്. എന്നാൽ ഈ വർഷമായപ്പോൾ ചിലവുകളുടെ 71 ശതമാനവും സംസ്ഥാനത്തിന് വഹിക്കേണ്ടതായി വരുന്നു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതത്തിന്റെ ദേശീയ ശരാശരി 45 ശതമാനം ആണെന്നിരിക്കെയാണിത്.
പ്രതിശീർഷ വരുമാനം 2016-ൽ 1.48 ലക്ഷം രൂപയായിരുന്നത് ഈ വർഷം 2.28 ലക്ഷം കോടി രൂപയായി ഉയർന്നു. ആഭ്യന്തര വരുമാനവും പ്രതിഷേധ വരുമാനവും നികുതി വരുമാനവും ഉയരുന്ന സാഹചര്യത്തിലും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. യു.ജി.സി. ശമ്പളപരിഷ്കരണ ഇനത്തിൽ മാത്രം 750 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുണ്ട്.
നഗര വികസന ഗ്രാന്റ് ഇനത്തിൽ 700 കോടി രൂപ, ഗ്രാമ വികസന ഗ്രാന്റ് ഇനത്തിൽ 1260 കോടി രൂപ എന്നിങ്ങനെ ലഭിക്കാനുണ്ട്. നെല്ല് സംഭരണം ഭക്ഷ്യസുരക്ഷാ ഇനത്തിൽ 790 കോടി, വിവിധ ദുരിതാശ്വാസ ഇനത്തിൽ 138 കോടി, സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 69 കോടി രൂപ, കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് സ്പെഷൽ അസിസ്റ്റൻസ് ഇനത്തിൽ 1925 രൂപ എന്നിവ ചേർത്ത് 5632 കോടി രൂപ കുടിശ്ശികയായി ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തരത്തിൽ കേരളത്തോട് കടുത്ത വിവേചനം ആണ് കേന്ദ്രസർക്കാർ കാണിക്കുന്നത്. ഇത് ഒരു നാടിന്റെ ആകെ പ്രശ്നമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp