spot_imgspot_img

കനകക്കുന്നിൽ വസന്തം വിരിഞ്ഞു; ജനുവരി രണ്ടു വരെ ഉത്സവമേളം

Date:

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നു സംഘടിപ്പിയ്ക്കുന്ന വസന്തോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നിൽ തിരി തെളിഞ്ഞു. വിനോദ സഞ്ചാര വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുഷ്പ്പമേള കൂടാതെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്സ് പാർക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്.

സർക്കാർ സംഘടിപ്പിക്കുന്ന ഇവന്റുകളുടെ വിജയം മറ്റുള്ളവർക്ക് ഈ മേഖലയിൽ പ്രവർത്തിക്കുവാൻ പ്രചോദനമാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഡെസ്റ്റിനേഷൻ വെഡിംഗ് ഇപ്പോൾ കേരളത്തിൽ ട്രെൻഡായി മാറിയിട്ടുണ്ട്. നിരവധി സംരംഭകർ ഈ മേഖലയിലേക്ക് കടന്നു വരുന്നുമുണ്ട്. കളരി കേന്ദ്രങ്ങളും ബീച്ചുകളും വിവാഹവേദിയായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഡെസ്റ്റിനേഷൻ വെഡിംഗ് കേന്ദ്രം ആരംഭിക്കുന്നത്.

തിരുവനന്തപുരത്തിനു പുറമേ കോഴിക്കോട് ഈ മാസം 27 നും കൊച്ചിയിൽ 30 നും പുതുവത്സരത്തെ വരവേൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായിട്ടാണ് പൂർണമായും ക്യൂറേറ്റ് ചെയ്ത ഒരു ഫ്ലവർഷോ സംഘടിപ്പിക്കുന്നത്. എഴുപത്തിയയ്യായിരത്തിലധികം ചെടികളാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി.ശിവൻ കുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ , വി.കെ. പ്രശാന്ത് എം എൽ എ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp