spot_imgspot_img

സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ വിവരങ്ങൾ ബംഗ്ളുരുവിൽ പ്രഖ്യാപിക്കും: ജിഫ്രി മുത്തുക്കോയ തങ്ങൾ

Date:

കഴക്കൂട്ടം: സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ വിവരങ്ങൾ ബാംഗ്ലൂരിൽ വച്ചു പ്രഖ്യാപിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വാർഷികാഘോഷങ്ങളുടെ തിയതിയും സ്ഥലവും ജനുവരി 28നാണ് പ്രഖ്യാപിക്കുക. തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിലെ പ്രവാസി വ്യവസായി ആംമ്പല്ലൂർ എം.ഐ. ഷാനവാസിൻ്റെ വസതിയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയപ്പോഴാണ് തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 28ന് ബംഗ്ളുരുവിൽ വെച്ച് നടക്കുന്ന വിപുലമായ വാർഷികാഘോഷ ഉദ്ഘാട സമ്മേളനത്തിൽ വച്ചാണ് നൂറാം വാർഷികത്തിന്റെ പരിപാടിയുടെ തിയതിയും സ്ഥലവും പ്രഖ്യാപിക്കുകയെന്നും 2026 ഫെബ്രുവരി മാസത്തിലാണ് നൂറാം വാർഷികാഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.

മത സാമൂഹ്യ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 100 വർഷമായി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വെളുപ്പിന് 4-30 ന് സ്വകാര്യ സദർശനത്തിന് എത്തിയ തങ്ങൾ പ്രാർത്ഥനക്ക് ശേഷം 8 മണിയോടെ മലപ്പുറത്തേക്ക് യാത്ര തിരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....
Telegram
WhatsApp