കൊച്ചി: ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദൻ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലാണ് വിമർശനവുമായി എം മുകുന്ദൻ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സാഹിത്യകാരൻ എം ടി വാസുദേവൻ നായർ രാഷ്ട്രീയ വിമർശനം നടത്തിയിരുന്നു. ഇത് വലിയ ചർച്ചയ്ക്കും വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി എം മുകുന്ദനും രംഗത്തെത്തിയത്.
കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളതെന്ന് എം മുകുന്ദൻ പറഞ്ഞു. സിഹാസനത്തില്‍ ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളതെന്നും ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നുവെന്നും വ്യക്തി പൂജ പാടില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വോട്ട് ചെയ്യേണ്ടത് ചോരയുടെ പ്രാധാന്യം നോക്കിയാണെന്നും കിരീടം നോക്കിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നു.എന്നാൽ ചില കാര്യങ്ങളിൽ ഇടർച്ചകളുണ്ടെന്നും എം മുകുന്ദൻ കൂട്ടിച്ചേർത്തു.