spot_imgspot_img

കണിയാപുരത്തെ എലിവേറ്റഡ് കോറിഡോർ, മന്ത്രിയും എംഎൽഎയും കേന്ദ്രമന്ത്രിയെ കാണാൻ ഡെൽഹിയിലേക്ക്

Date:

കഴക്കൂട്ടം: കണിയാപുരം ജംഗ്ഷനിൽ എലിവേറ്റഡ് കോറിഡോർ നിർമ്മാണം മന്ത്റി ജി.ആർ.അനിലും എ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും കേന്ദ്ര മന്ത്റിയെ കാണാൻ ഡൽഹിയിലേയ്ക്ക്. കണിയാപുരം ജംഗ്ഷനിൽ ഏഴ് സ്പാനുകളുള്ള എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പ് മന്ത്റി നിഥിൻ ഗഡ്ഗരിയെ നേരിൽ കാണാൻ മുഖ്യമന്ത്റിയുടെ നിർദ്ദേശ പ്രകാരം മന്ത്റി ജി.ആർ.അനിലും എം.എൽ.എ കടകംപള്ളി സുരേന്ദ്രനും ഫെബ്റുവരി ആദ്യവാരം ഡൽഹി സന്ദർശിക്കും.

ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ജംഗ്ഷനിൽ നിർദ്ദിഷ്ട 45 മീറ്ററിൽ നിർമ്മിക്കുന്ന ദേശീയപാതയുടെ മധ്യത്ത് 30 മീറ്റർ വീതിയിൽ ഇരുവശവും കോൺക്രീറ്റ് മതിലുകൾ ഉയർത്തി അതിനുമുകളിലായാണ് പുതിയ പാത നിർമ്മിക്കുന്നത്. ഇതുമൂലം കണിയാപുരം പ്രദേശത്തെ രണ്ടായി വിഭജിക്കപ്പെടുകയും ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാകും.

ഇതുമായി ബന്ധപ്പെട്ട് വിശദമായ പ്രപോസൽ തയ്യാറാക്കി എൻ.എച്ച്.ഐ. പ്രോജക്ട് ഡയറക്ടർക്കും റീജിയണൽ ഓഫീസർക്കും മന്ത്റി ജി.ആർ.അനിൽ നൽകിയിരുന്നു. കൂടാതെ 2022 ഡിസംബർ 14 ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്റിയ്ക്ക് കത്തും നൽകിയിരുന്നു. ഇതിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്റിയെ കാണാൻ മന്ത്റി ജി.ആർ.അനിലും കടകംപള്ളിയും ഡൽഹിയിലേയ്ക്ക് പോകുന്നത്. 7 സ്പാനുകളുള്ള 210 മീറ്റർ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.

മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകുന്നതിന്  മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവരെ കൂടാതെ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ, എൽ.ഡി.എഫ് നേതാക്കളായ എസ്. എച്ച്. ഷാനവാസ്‌, ഹരി, കെ. ശ്രീകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിഷയം കേന്ദ്രമന്ത്റിയുടെ ശ്രദ്ധയിൽപെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്റി ഉറപ്പു നൽകിയതോടൊപ്പം കേന്ദ്ര മന്ത്റിയെ നേരിൽ കാണുന്നതിന് മന്ത്റിയ്ക്കും എം.എൽ.എ യ്ക്കും നിർദ്ദേശം നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...
Telegram
WhatsApp