
ചിറയിൻകീഴ് : ചിറയിൻകീഴിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും.
തുടർന്ന് വൈകിട്ട് 3.30 ന് ശാർക്കര ജംഗ്ഷനിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനവും നടക്കും. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ്, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി എന്നിവർ മുഖ്യാതിഥികളാവും. ചടങ്ങിൽ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


