spot_imgspot_img

സൂര്യകാന്തി RE & EV എക്സ്പോ 2.0 ഫെബ്രുവരിയിൽ

Date:

spot_img

തിരുവനന്തപുരം: ഹരിതോർജ ഉപഭോഗത്തിന് പ്രധാന്യം നൽകി, ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അനെർട്ടിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതൃത്വത്തിൽ മെഗാ എക്സ്പോ തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ‘സൂര്യകാന്തി RE & EV എക്സ്പോ 2.0’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശനം ഫെബ്രുവരി 2,3,4 തീയതികളിൽ പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നടക്കും. പൊതുജനങ്ങൾക്ക് ഊർജമേഖലയിലെ പുത്തൻ സാധ്യതകൾ പരിചയപ്പെടാനുള്ള സുവർണാവസരമാണ് എക്സ്പോയിലൂടെ ഒരുക്കുന്നത്.

അക്ഷയ ഊർജോപകരണങ്ങളുടെ പ്രദർശനം, ടെക്നിക്കൽ സെമിനാറുകൾ, പ്രൊജക്റ്റ് പ്രസന്റേഷൻസ്, നിർമാതാക്കളുമായും ബാങ്ക് ഉദ്യോഗസ്ഥരുമായും നേരിട്ട് സംവദിക്കാനുള്ള അവസരം, ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾ, നിർമാതാക്കളും ഗുണഭോക്താക്കളും തമ്മിലുള്ള കൂടിക്കാഴ്ച, ജോബ് ഫെയറുകൾ, 100-ഓളം പ്രദർശന സ്റ്റാളുകൾ, 500 ലധികം വിദഗ്ധരുടെ പങ്കാളിത്തം, നൂതനമായ പദ്ധതികളുടെ അവതരണം എന്നിവ എക്സ്പോയുടെ പ്രധാന ആകർഷണമാണ്. കൂടാതെ ദിവസവും ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ആകർഷണീയമായ സമ്മാനങ്ങളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി 9188119415, 1-800-425-1803 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp