spot_imgspot_img

നോര്‍ക്ക- കേരളാബാങ്ക് പ്രവാസി ലോൺമേള നാളെ തിരുവനന്തപുരത്ത്

Date:

spot_img

തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്‌പ്പാ മേള നാളെ (16-02-2024) തിരുവനന്തപുരത്ത് നടക്കും. കിഴക്കേക്കോട്ടയില്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മുതലാണ് മേള. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് മേള.

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി.

താല്പര്യമുള്ളവര്‍ക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. വേദിയില്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. മേളയില്‍ മുൻകൂട്ടി രജിസ്റ്റർ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. പാസ്സ്‌പോർട്ടിന്റെ കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജയില്‍ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകര്‍ത്തു

തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് മദ്യലഹരിയില്‍ നൃത്തം ചെയ്തത് തടഞ്ഞതിന് ജയില്‍ ഉദ്യോഗസ്ഥന്റെ...

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം; തിങ്കളാഴ്ച പുനഃപരീക്ഷ

തിരുവനന്തപുരം:  എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കേരള സര്‍വകലാശാലയില്‍ ഏപ്രില്‍...

ഡി.എ.ഡബ്ല്യു.എഫ് ജില്ലാ കമ്മിറ്റി അംഗത്വം വിതരോണ്ദാഘാടനം 

കഴക്കൂട്ടം: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ തിരുവനന്തപുരം...

17 അല്ല, എമ്പുരാനിൽ 24 വെട്ട്; സുരേഷ് ഗോപിക്കും വെട്ട്

തിരുവനന്തപുരം: എമ്പുരാന്റെ റീ എഡിറ്റിംഗ് സെൻസർ രേഖ പുറത്ത്. 17 വെട്ടുകൾക്ക്...
Telegram
WhatsApp