spot_imgspot_img

തുമ്പ സെൻ്റ് സേവിയേഴ്സ് കോളജിൽ എസ് എഫ് ഐ വിദ്യാർഥിയെ കെ എസ് യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു

Date:

കഴക്കൂട്ടം: തിരുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളജിൽ എസ് എഫ് ഐ വിദ്യാർഥിയെ കെ എസ് യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. എസ് എഫ് ഐ പ്രവർത്തകനായ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയും കഴക്കൂട്ടം മേനംകുളം സ്വദേശിയുമായ അനിരുദ്ധ് (20) ആണ് പരാതി നൽകിയത്.

തന്നെ തടി കഷ്ണം ഉപയോഗിച്ചും അല്ലാതെയും ശരീരമാസകലം ക്രൂര മർദ്ദനത്തിന് ഇരയാക്കിയെന്നാണ് വിദ്യാർത്ഥി പറയുന്നത്. സംഭവത്തെ തുടർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനിരുദ്ധ്. ചൊവ്വാഴ്ച രാവിലെ 10:40 ഓടെ കോളേജ് ക്യാംപസിലാണ് സംഭവം നടന്നത്. ടോയ്ലെറ്റിന് സമീപം നിൽക്കുകയായിരുന്ന അനിരുദ്ധിനെ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികളായ സച്ചിൻ, മ്യദുൽ, ടിജോ എന്നിവരെത്തി ഒരു കാരണവും കൂടാതെ മർദ്ദിക്കുകയായിരുന്നുവെന്ന് അനിരുദ്ധ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ കെ എസ് യു പ്രവർത്തകരും രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളുമായ സച്ചിൻ, മൃദുൽ, ടിജോ എന്നിവർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ നടന്ന വാക്കേറ്റവും പ്രതിഷേധവുമൊക്കെയാണ് സെൻ്റ് സേവിയേഴ്സ് കോളജിൽ അക്രമത്തിൽ കലാശിച്ചതെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.

അതെ സമയം പ്രതികളിൽ മൃദുൽ, ടിജോ എന്നീ വിദ്യാർഥികൾ അച്ചടക്ക ലംഘനത്തിന് കോളേജ് അധികാരികളുടെ നടപടികൾക്ക് വിധേയമായിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp