തിരുവനന്തപുരം: സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൗരത്വ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പം സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. . വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം അനുവദിക്കില്ലെന്നും സി.എ.എ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൗരത്വം നൽകുന്നതിൽ മതത്തിൻ്റെ പേരിൽ വിവേചനം കാണിക്കുന്നതിലൂടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തി വെയ്ക്കുകയാണ് ഭരണ കൂടം ചെയ്യുന്നത്. ഇത് തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രത്തെ വർഗീയമായി വിഭജിക്കാനും വർഗീയതയിലുടെ തമ്മിലടിപ്പിച്ച് അധികാരം പിടിക്കാനുമുള്ള ബി.ജെ പി യുടെ നിർലജ്ജമായ ശ്രമമാണെന്ന് ചെന്നിത്തല വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും വൈകിപ്പിച്ച് ഇത് പ്രഖ്യാപിച്ചതിലൂടെ സി എ എ ഒരു തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാട്ടാനാണ് അവരുടെ ശ്രമം. ഇന്ത്യയുടെ മനസാക്ഷി ഇതിനെതിരെ ഉണരുക തന്നെ ചെയ്യുമെന്നും ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോരാടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.