spot_imgspot_img

കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കുത്തി തുറന്ന് വൻ കവർച്ച. ഏകദേശം 35 പവൻ സ്വർണമാണ് മോഷണം പോയത്. കഴക്കൂട്ടം വിളയിൽകുളം സൗപർണ്ണികയിൽ ശ്യാമിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇവർ കുടുംബസമേതം യാത്ര പോയ സമയത്ത് ആയിരുന്നു മോഷണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ കുടുംബസമേതം മൂകാംബികയിലേക്ക് യാത്രതിരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് ഇവർക്ക് മടങ്ങിയെത്തിയത്. ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മുൻ വാതിൽ തകർത്ത നിലയിലായിരുന്നു കാണപ്പെട്ടത്. തുടർന്നു അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനോളം സ്വർണ്ണം നഷ്ടമായത് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....
Telegram
WhatsApp