spot_imgspot_img

കെ ഫോണിന് ഏഷ്യന്‍ ടെലികോമിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍ പുരസ്‌കാരം

Date:

spot_img

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ ഫോണ്‍) 2024 ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍’ പുരസ്‌കാരം. പ്രമുഖ അന്തര്‍ദേശീയ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ പ്രസിദ്ധീകരണമായ ഏഷ്യന്‍ ടെലികോം സംഘടിപ്പിക്കുന്ന അവാര്‍ഡ് നൂതനാശയങ്ങള്‍ സൃഷ്ടിക്കുകയും ഹൈപ്പര്‍ കണക്റ്റഡ് ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന ആഗോള വ്യവസായ പ്രമുഖര്‍ക്ക് കരുത്ത് പകരുന്നതിനായി എല്ലാ വര്‍ഷവും നല്‍കുന്നതാണ്. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സ് എക്‌സ്‌പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററായിരുന്നു അവാര്‍ഡ് വേദി.

28,888 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ ഒപ്റ്റിക് കേബിള്‍ നെറ്റ്‌വര്‍ക്കിന്റെ 96 ശതമാനവും നിലവില്‍ കെ ഫോണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി 375 പോയിന്റ് ഓഫ് പ്രസൻസുകളുണ്ട്. എഷ്യന്‍ ടെലികോം മേഖലയില്‍ നൂതനമായ വിവിധ സാങ്കേതിക സാധ്യതകള്‍ കണ്ടെത്തുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള കെ ഫോണിന്റെ ഇച്ഛാശക്തിയാണ് പുരസ്‌കാര നേട്ടത്തിന് പിന്നില്‍.

അത്യാധുനിക ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടെലികമ്മ്യൂണിക്കേഷന്റെ ഭാവി രൂപീകരിക്കുന്നതിനും സാങ്കേതികവിദ്യയിലൂടെ സാമൂഹിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിലും കെ ഫോണിന്റെ നിര്‍ണായക പങ്കിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp