News Week
Magazine PRO

Company

Share This Post
spot_imgspot_img

സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

Date:

തിരുവനന്തപുരം:

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. അവധിക്കാലമായതോടെ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്. ആദ്യഘട്ടത്തിൽ മൂന്നാർ, ചിന്നക്കനാൽ, മാങ്കുളം പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഭക്ഷണ വിൽപന കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.

102 സ്ഥാപനങ്ങളിൽ മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. നിയമ ലംഘനം ആവർത്തിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന വയനാട്, വാഗമൺ, അതിരപ്പിള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ അജി. എസ്, എഫ്.എസ്.ഒ.മാരായ ജോസഫ് കുര്യാക്കോസ്, സ്നേഹ വിജയൻ, ആൻമേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വാഹനയാത്രകാർക്കും ,കൃഷിക്കാർക്കും ആശ്വാസമായി

കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്ത് പ്രദേശങ്ങളിൽ വാഹനയാത്രകാർക്കും പ്രദേശവാസികൾക്കും കൃഷിക്കാർക്കും ഭീക്ഷണിയായ പന്നികളെ...

ക്രിമിനല്‍ അഡ്വക്കേറ്റ് ബി എ ആളൂർ അന്തരിച്ചു

കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വ്യക്കസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു....

പോത്തൻകോട് സുധീഷ് വധക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ...

വന്യജീവി സംരക്ഷണ നിയമ ഭേദഗതി; വനം മന്ത്രി അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി

തിരുവനന്തപുരം: 1972-ലെ കേന്ദ്ര വന്യജീവി (സംരക്ഷണം) ആക്റ്റിൽ സംസ്ഥാന ഭേദഗതി കൊണ്ടുവരുന്നത്...
Telegram
WhatsApp
02:19:24