കഴക്കൂട്ടം: തിരുവനന്തപുറം കഠിനംകുളത്ത് നിയന്ത്രണം തെറ്റിയ ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് കയറി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. ആന്ത്രാ സ്വദശിയും കണിയാപുരം കല്ലിങ്കർ സി എച്ച് ഹൗസിൽ താമസക്കാരനുമായ അനു ശോഭ ദമ്പതികളുടെ മകൻ അനു പ്രസാദ് (18) ആണ് മരിച്ചത്.
അനുപ്രസാദിനൊപ്പം ബൈക്കിൽ യാത്ര ചെയ്യ്തിരുന്ന കണിയാപുരം മസ്താൻമുക്ക് മണക്കാട്ട് വിളാകം ഫായിസ് മൻസിലിൽ ഫായിസ് (17) സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ ഞയറാഴ്ച വൈകിട്ട് 6 മണിയോടെ തീരദേശ പാതയിൽ കഠിനംകുളം പുതുക്കുറുച്ചി ചർച്ചിന് സമീപത്തെ വളവിലാണ് അപകടം നടന്നത്. മരിച്ച ഫായിസും അനുപ്രസാദും പെരുമാതുറ മുതലപ്പൊഴിയിൽ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ രണ്ടു പേരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വെളുപ്പിന് ഒരു മണിയോടെ ഫായിസ് മരണപ്പെട്ടു.
ഗുരുതര പരിക്കേറ്റ അനുപ്രസാദ് തിരുവനനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കേ ഇന്നു വെളുപ്പിനാണ് മരണപ്പെട്ടത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .