News Week
Magazine PRO

Company

Share This Post
spot_imgspot_img

കീവിലെ ഒഡേസയ്ക്ക് സമീപം റഷ്യന്‍ മിസൈല്‍ ആക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു

Date:

കീവ്: ഉക്രെയ്‌നിലെ കീവിലെ തുറമുഖ നഗരമായ ഒഡേസയ്ക്ക് സമീപം റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബില്‍ഹോറോഡ്-ഡ്‌നിസ്‌ട്രോവ്‌സ്‌കി ജില്ലയിലെ സെര്‍ഹിവ്ക ഗ്രാമത്തിലെ കെട്ടിടത്തില്‍ പുലര്‍ച്ചെ ഒരു മണിയോടയാണ് മിസൈല്‍ പതിച്ചത്. അപകട സ്ഥലത്തുനിന്ന് 41 പേരെ രക്ഷപ്പെടുത്താനായതായി അധികൃതര്‍ അറിയിച്ചു.

152 പേര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും അവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സോവിയറ്റ് കാലഘട്ടത്തിലെ Kh-22 മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച സെന്‍ട്രല്‍ സിറ്റിയായ ക്രെമെന്‍ചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ റഷ്യന്‍ ബോംബര്‍ തൊടുത്ത Kh-22 മിസൈല്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കാക്കി വേഷം ധരിച്ചുധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു...

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. നടൻ...

75 വര്‍ഷത്തെ ചരിത്രം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുര: 75 വർഷം മുൻപത്തെ ചിന്തയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. 1940കളിലാണ് ആദ്യമായി...

അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 165 cm ഉയരവും, ഇരു...
Telegram
WhatsApp
06:31:53