spot_imgspot_img

കോവിഡിനെതുടര്‍ന്ന് നിര്‍ത്തിവെച്ച പാസഞ്ചറും മെമുവും 25 മുതല്‍ ഓടി തുടങ്ങും

Date:

spot_img

പാലക്കാട്: എല്ലാ പാസഞ്ചര്‍, മെമു ട്രെയിനുകളും ജൂലായ് 25 മുതല്‍ സ്പെഷ്യല്‍ ട്രെയിനായി സര്‍വീസ് പുനഃരാരംഭിക്കും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
യാത്രക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ നീക്കമായത്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന പാസഞ്ചര്‍ ടിക്കറ്റ് നിരക്കുകള്‍ക്ക് പകരം ഉയര്‍ന്ന എക്സ്പ്രസ് നിരക്കാണ് ഈടാക്കുക. ഏറ്റവും കുറഞ്ഞ നിരക്ക് 30 രൂപയാണ്. സീസണ്‍ ടിക്കറ്റ് അനുവദിക്കും.
പാസഞ്ചര്‍ പുന:സ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാലാണ് സ്പെഷ്യല്‍ ട്രെയിനായി ഓടിക്കുന്നത്. അതിനാലാണ് കൂടിയ നിരക്ക് നല്‍കേണ്ടിവരുന്നത്. മെമുവില്‍ പാലക്കാട്ടുനിന്ന് തൃശൂര്‍ വരെ മുമ്ബ് യാത്ര ചെയ്യാന്‍ 20 രൂപ മതിയായിരുന്നു. സ്പെഷ്യലായാല്‍ 45 രൂപ വേണം. നിലമ്ബൂരില്‍ നിന്ന് അങ്ങാടിപ്പുറത്തേക്കുള്ള യാത്രക്ക് പാസഞ്ചറാണെങ്കില്‍ 10 രൂപയായിരുന്നു ചാര്‍ജ്. എക്സ്പ്രസില്‍ 30 രൂപ നല്‍കണം. ഇത് നിത്യയാത്രക്കാരെയും വിദ്യാര്‍ത്ഥികളെയുമാണ് ഏറെ ദുരിതത്തിലാക്കുന്നത്. എന്നാല്‍ റിസര്‍വേഷനില്ലാതെ പകല്‍ സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കുന്നത് പുന:സ്ഥാപിച്ചിട്ടില്ല. തിരക്ക് കൂടുതലുള്ള റൂട്ടില്‍ പ്രത്യേക നിരക്കിലുള്ള ട്രെയിന്‍ ഓടിക്കാനും തീരുമാനമുണ്ട്. 86 ട്രെയിനില്‍ ജൂലായ് ആറുമുതല്‍ ജനറല്‍ ടിക്കറ്റ് പുന:സ്ഥാപിക്കും.

പുന:രാരംഭിക്കുന്ന ട്രെയിനുകള്‍ : ഷൊര്‍ണൂര്‍- തൃശൂര്‍ സ്പെഷ്യല്‍ (06497), തൃശൂര്‍- കോഴിക്കോട് (06495), കോഴിക്കോട്- ഷൊര്‍ണൂര്‍ (06454), കോഴിക്കോട്- ഷൊര്‍ണൂര്‍ (06496), എറണാകുളം- കൊല്ലം സ്പെഷ്യല്‍, കൊല്ലം- എറണാകുളം (06778), കൊല്ലം- എറണാകുളം മെമു (06442), കൊല്ലം- കന്യാകുമാരി മെമു, കന്യാകുമാരി- കൊല്ലം (06773) മെമു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന്...

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ...

എച്ച്ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും പങ്കുവച്ച് എച്ച്ആര്‍ ഇവോള്‍വ് ടെക്നോപാര്‍ക്കില്‍ ‘എലിവേറ്റ്’24 സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ...

കൂച്ച് ബെഹാർ ട്രോഫി : രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ...
Telegram
WhatsApp