മുംബൈ: ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന് സാല്‍വിയും തമ്മില്‍ നന്ന പോരാട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍.
164 വോട്ടുകളുടെ പിന്തുണയോടെയാണ് എന്‍ഡിഎ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചത്. മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായ ഉദ്ധവ് താക്കറെ ശിവസേനയിലെ രാജന് സാല്‍വിയെയാണ് പരാജയപ്പെടുത്തിയത്. രാജന് സാല്‍വിക്ക് 107 വോട്ടുകളാണ് ലഭിച്ചത്.
നേരത്തെ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പം നിന്നിരുന്ന സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്പി എംഎല്‍എമാരായ അബു അസ്മിയും റയീസ് ശൈഖും വോട്ട് ചെയ്തില്ല. ഗോവയിലായിരുന്ന വിമത ശിവസേനാ എംഎല്‍എമാര്‍ ശനിയാഴ്ചയാണ് മുംബൈയിലെത്തിത്.
വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗികവിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.