spot_imgspot_imgspot_img

സിപിഐഎം നേതാവും ഉദുമ എംഎല്‍എയുമായിരുന്ന പി രാഘവന്‍ അന്തരിച്ചു

Date:

കാസര്‍കോഡ്: ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി രാഘവന്‍ (67) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1991ലും 1996ലും ഉദുമ മണ്ഡലത്തില്‍ നിന്ന് എം എല്‍ എ യായി തെരഞ്ഞെടുക്കപ്പെട്ടു.
37 വര്‍ഷത്തോളം സിപിഐഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍കോട് ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ രാഘവന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്.
സിപിഐഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സിഐടിയു നേതാവെന്ന നിലയില്‍ ജില്ലയിലെ തൊഴിലാളി പ്രശ്‌നങ്ങളില്‍ മുന്‍നിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp