കൊച്ചി : കൊച്ചി കാൻസർ സെന്ററിന്റെ വികസനത്തിനായി പതിനാലര കോടി രൂപ അനുവദിച്ചെന്നു ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കാൻസർ മരുന്നുകൾക്ക് 2 കോടി, ജില്ലാ കാൻസർ നിയന്ത്രണ പരിപാടിക്ക് 67 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രറി 40 ലക്ഷം, ആശുപത്രി ഉപകരണങ്ങൾക്ക് 5 കോടി എന്ന തരത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.
ഇതിനു പുറമെ കാൻസർ അധിഷ്ഠിത പരിശീലന പരിപാടികൾക്കായി 6 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 2023 അവസാനത്തോടെ കൊച്ചി കാൻസർ സെന്ററിന്റെ പുതിയ കെട്ടിടം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിപുലമായ ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആറ് പുനരധിവാസ ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 1108 കാൻസർ രോഗികളാണ് പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.