spot_imgspot_img

ഉദയ്പൂര്‍ കൊലപാതകം: ഒരാള്‍കൂടി അറസ്റ്റിലായി

Date:

ഉദയ്പൂര്‍: ഉദയ്പൂര്‍ കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതിയ്ക്ക് സഹായം നല്‍കിയ ഉദയ്്പൂര്‍ സ്വദേശി മൊഹമ്മദ് മൊഹ്‌സിന്‍ (30) ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാള്‍ സഹായിച്ചെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജൂണ്‍ 28നാണ് നൂപുര്‍ ശര്‍മ്മയ അനുകൂലിച്ച് പോസ്റ്റിട്ടതിനാലാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. ഇത് വരെ അഞ്ച് പേരെ ആണ് സംഭവത്തില്‍ പിടികൂടിയത്.

അതേസമയം, പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്. പാകിസ്ഥാന്‍ ബന്ധമടക്കം വ്യക്തമായ സാഹചര്യത്തില്‍ പ്രതികള്‍ക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് എടിഎസ്. എന്നാല്‍ നേരിട്ടുള്ള ഭീകര ബന്ധത്തിന് തെളിവില്ലെന്നും ഭീകരസംഘടനകളില്‍ ആകൃഷ്ടരായവരാണ് പ്രതികളെന്നുമാണ് എന്‍ഐഎയുടെ നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...

തിരുവനന്തപുരത്ത് പതിമൂന്നുകാരനോട് മുത്തച്ഛന്റെ ക്രൂരത; മരത്തിൽ കെട്ടിയിട്ട് തടി കൊണ്ട് പൊതിരെ തല്ലി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട്...
Telegram
WhatsApp