spot_imgspot_img

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ 1047 കോടി രൂപയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം: മന്ത്രി വി ശിവന്‍കുട്ടി

Date:

spot_img

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 1047 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു . മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ആദിവാസി ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും തീരുമാനമായി.

സമഗ്ര ശിക്ഷ കേരളയുടെ വാര്‍ഷിക പദ്ധതി രേഖയില്‍ എലമെന്ററി മേഖലയ്ക്ക് 516.11 കോടി രൂപയും സെക്കന്‍ഡറി വിഭാഗത്തില്‍ 222.66 കോടി രൂപയും, ടീച്ചര്‍ എഡ്യൂക്കേഷന് 19.56 കോടി രൂപയും അടങ്ങുന്നതാണ് ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിച്ച 758.64 കോടി രൂപയുടെ ബജറ്റ്. ഇതിനോട് കൂടി 2022-23 അക്കാദമിക വര്‍ഷം 5 മേഖലകളിലായി ‘സ്റ്റാര്‍സ് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 288.39 കോടി രൂപയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും യോഗം അംഗീകാരം നല്‍കി.

ഇടുക്കി ജില്ലയിലെ ഇടമലക്കുടി മേഖലയില്‍ ഉള്‍പ്പെടുന്ന ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികള്‍ക്കാവശ്യമായ അധിക പഠന പിന്തുണാ സംവിധാനങ്ങള്‍ സൗജന്യമായി നല്‍കുവാനും യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ജീവനക്കാരന്‍ ഹര്‍ഷാദിന്റെ മകന്‍ എട്ടാം ക്ലാസുകാരനായ അബിന്‍ അര്‍ഷാദിന് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ധനസഹായം നല്‍കുന്നതിനും സമഗ്ര ശിക്ഷ കേരളയെ യോഗം ചുമതലപ്പെടുത്തി.

2022-23 അക്കാദമിക വര്‍ഷത്തില്‍ സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കേണ്ട പദ്ധതികളുടെ പ്രവര്‍ത്തന രേഖകളും കൗണ്‍സില്‍ യോഗം അംഗീകരിച്ചു. സമഗ്ര ശിക്ഷ കേരളം ഡയറക്ടര്‍ ഡോ.സുപ്രിയ എ.ആര്‍. സ്വാഗതം പറഞ്ഞു. യോഗത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ. ഐ.എ.എസ് , എസ്. സി. ഇ. ആര്‍. ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍. കെ,എസ്.ഐ. ഇ. ടി ഡയറക്ടര്‍ ബി. അബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ , സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളും, അധ്യാപക സംഘടന പ്രതിനിധികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ തലത്തിലെ അധ്യക്ഷന്മാരും അവരുടെ പ്രതിനിധികളും , വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡയറക്ടര്‍മാരും ,ഉന്നത ഉദ്യോഗസ്ഥരും സമഗ്ര ശിക്ഷ കേരളയുടെ പ്രവര്‍ത്തകരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി...

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; രണ്ട് മരണം

കണ്ണൂർ: നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം. കണ്ണൂർ മലയാംപടിയിലാണ്...

ചുമട്ടുതൊഴിലാളി മേഖല സംരക്ഷിക്കുക: കഴക്കൂട്ടം ഉപസമിതി ഓഫീസിന് മുന്നിൽ സമരവുമായി ചുമട്ടുതൊഴിലാളികൾ

തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളികൾ സത്യാഗ്രഹം സംഘടിപ്പിച്ചു. കഴക്കൂട്ടം ഉപസമിതി...

പോത്തന്‍കോട് – മംഗലപുരം റോഡ്: 37 കോടിയുടെ നിര്‍മ്മാണ ടെണ്ടര്‍ മന്ത്രിസഭ അംഗീകരിച്ചു : മന്ത്രി ജി.ആര്‍.അനില്‍

പോത്തന്‍കോട് : നെടുമങ്ങാട് - മംഗലപുരം റോഡ് വികസനത്തിന്റെ ഭാഗമായ പോത്തൻകോട്...
Telegram
WhatsApp