spot_imgspot_imgspot_img

അത്‌ലറ്റ് പി.ടി.ഉഷയെ പരിഹസിച്ച് എളമരം കരീം

Date:

കോഴിക്കോട് : കായിക താരം പിടി ഉഷയെ പരിഹസിച്ച് എളമരം കരീം. ഭരണഘടനാ സംരക്ഷണ സമിതി ടൗൺഹാളിൽ നടത്തിയ പരിപാടിയിൽ പ്രസംഗിക്കവെയാണ് എളമരം കരീം പേരെടുത്ത് പറയാതെ പരിഹാസം ഉന്നയിച്ചത്.

‘ഇപ്പോൾ കേരളത്തിൽ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ടല്ലോ? അതിനു തനിക്ക് യോഗ്യതയുണ്ടെന്നു കുറച്ച് കാലമായി അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യാഡ്‌ യോഗ്യതക്ക് പുറമെയുള്ള യോഗ്യതയാണ് തെളിയിച്ചത്’ – എളമരം കരീം പറഞ്ഞു.

പിടി ഉഷ അടക്കം നാലുപേരെയാണ് ഇപ്പോൾ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകൻ ഇളയരാജ, വിരേന്ദ്ര ഹെഡ്ഡെ, സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ്, എന്നിവരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp