കശ്മീർ : മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അമർനാഥ് ക്ഷേത്രത്തിലെ ഗുഹക്ക് സമീപം വെള്ളിയാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിൽപെട്ട 40 പേരെ ഇനിയും കണ്ടെത്താനുണ്ട്.
അപകടം ഉണ്ടായ ഉടൻതന്നെ 15000 ത്തോളം വരുന്ന തീർഥാടകരെ പഞ്ചതരണിയിലെ ലോർ ബേസ് ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാകും വരെ തീർഥാടനത്തിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
J&K | CRPF personnel carries out rescue operation in cloudburst affected area at the lower #Amarnath Cave site
(Source: CRPF) pic.twitter.com/rAx2HUTW6h
— ANI (@ANI) July 9, 2022