News Week
Magazine PRO

Company

Share This Post
spot_imgspot_img

‘ആർദ്ര കേരളം’ പുരസ്‌കാരങ്ങൾ ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യും

Date:

തിരുവനന്തപുരം : ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം 2020 – 21 മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്നു വൈകിട്ട് 5.30നു നടക്കുന്ന പരിപാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.

തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ നടത്തുന്ന രോഗീസൗഹൃദ പദ്ധതികൾ, ചെലവഴിച്ച തുക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, മലിനീകരണ നിയന്ത്രണം, ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണു പുരസ്‌കാരത്തിന് അർഹരായവരെ കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനതല, ജില്ലാതല അവാർഡുകളാണു നൽകുന്നത്. സംസ്ഥാനതല അവാർഡ് ഒന്നാം സ്ഥാനം നേടിയ തദ്ദേശ സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണു ലഭിക്കുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ കൊല്ലം കോർപ്പറേഷൻ, മുനിസിപ്പാലിറ്റി വിഭാഗത്തിൽ പിറവം, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ തൃശൂർ ജില്ലയിലെ മുല്ലശ്ശേരി, ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ വയനാട് ജില്ലയിലെ നൂൽപ്പുഴ എന്നിവയും ഒന്നാം സ്ഥാനം നേടി.

സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതമാണു ലഭിക്കുക. ഗ്രാമപഞ്ചായത്തിന് ഏഴു ലക്ഷമാണ് പുരസ്‌കാര തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ തൃശൂർ, മുനിസിപ്പാലിറ്റി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ നീലേശ്വരം, ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ നൂൽപ്പുഴ എന്നിവയും രണ്ടാം സ്ഥാനം നേടി.

സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങൾക്കു മൂന്നു ലക്ഷം രൂപ വീതമാണു ലഭിക്കുക. ഗ്രാമപഞ്ചായത്തിന് ആറു ലക്ഷമാണു പുരസ്‌കാര തുക. ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി. മുനിസിപ്പാലിറ്റി വിഭാഗത്തിൽ കരുനാഗപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ആലപ്പുഴ ജില്ലയിലെ ആര്യനാട്, ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ നൊച്ചാട് എന്നിവയും മൂന്നാം സ്ഥാനം നേടി.

കൂടാതെ ഓരോ ജില്ലയിലും ജില്ലാതലത്തിൽ മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തുകൾക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ ഗ്രാമ പഞ്ചായത്തുകൾക്ക് യഥാക്രമം അഞ്ചു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് പുരസ്‌കാരത്തുക ലഭിക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: നൃത്ത വസന്തമൊരുക്കി ബോളിവുഡ് നര്‍ത്തകി ശ്വേതവാര്യരും അമ്മ അംബിക വാരസ്യാരും....

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അഞ്ചുതെങ്ങ് വലിയപള്ളി...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ...

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊന്നതെന്ന് എഫ്ഐആര്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ...
Telegram
WhatsApp
02:00:24