ചെന്നൈ : നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടൻ , എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു പ്രതാപ് പോത്തൻ. മലയാള, ഹിന്ദി, തമിഴ്, തെലുങ്ക് എന്നെ ഭാഷകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ജനിച്ച പ്രതാപ് പോത്തൻ ഊട്ടിയിലെ സ്കൂളിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പഠന കാലത്ത് തന്നെ അഭിനയത്തോട് താല്പര്യം കാണിച്ചിരുന്ന പ്രതാപ് പോത്തൻ പരസ്യ ഏജൻസിയിലെ ജോലിയിൽ നിന്നാണ് വരുമാനമാർഗം തുടക്കത്തിൽ കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് 1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘ആരവ’ത്തിലൂടെ വെള്ളിത്തിരയിലെത്തുകയായിരുന്നു.
പിന്നീട് നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയവുകയും ചെയ്തു. ചാമരം. ലോറി, തകര, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം, ആയാലും ഞാനും തമ്മിൽ. ഇടുക്കി ഗോൾഡ് തുടങ്ങിയ ചിത്രങ്ങളെ വേഷങ്ങളിലൂടെയെല്ലാം പ്രതാപ് പോത്തൻ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.