ചണ്ഡിഗഡ്: കാക്കി ട്രൗസര്‍ ധരിച്ചവർ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരാണെന്ന് രാഹുല്‍ ഗാന്ധി. അംബാലയിൽ ഭാരത് ജോഡോ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് പറയാം. അവര്‍ കാക്കി ട്രൗസര്‍ ധരിക്കുകയും ലാത്തി പിടിക്കുകയും ശാഖകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവരാണ്. പാണ്ഡവര്‍ നോട്ടുനിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവര്‍ ഒരിക്കലും ചെയ്തില്ല. കാരണം അവര്‍ താപസ്വികളായിരുന്നു.”
നോട്ടുനിരോധനവും തെറ്റായ ജിഎസ്ടിയും കാര്‍ഷിക നിയമങ്ങളും താപസ്വികളായ ജനത്തെ കൊള്ളയടിക്കുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. നരേന്ദ്ര മോദിയാണ് ഈ തീരുമാനങ്ങളില്‍ ഒപ്പുവയ്ക്കുന്നത്. എന്നാല്‍ അധികാരം രണ്ടുമൂന്ന് ശതകോടീശ്വരന്മാരുടെ കയ്യിലാണ്.
ഇക്കാര്യം ജനങ്ങള്‍ക്ക് മനസ്സിലാകില്ല. ഇപ്പോൾ നടക്കുന്നത് പാണ്ഡവരുടെ കാലഘട്ടത്തിലെ പോരാട്ടത്തിന് സമാനമായ പോരാട്ടമാണ്. ഒരു ഭാഗത്ത് അഞ്ച് പാണ്ഡവന്മാരാണുള്ളത്. മറുഭാഗത്ത് ഒരു സംഘം തന്നെയുണ്ട്.എന്നാല്‍ ജനങ്ങളും മതങ്ങളും പാണ്ഡവര്‍ക്കൊപ്പമായിരുന്നു. അതുപോലെയാണ് ഭാരത് ജോഡോ യാത്രയും. ഈ യാത്രയില്‍ ആരും എവിടെ നിന്നാണ് നിങ്ങള്‍ വരുന്നതെന്ന് ചോദിക്കില്ല. ഇത് സ്നേഹത്തിന്റെ കടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പ്രയോഗത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളാണ് നടക്കുന്നത്. അതേസമയം പഞ്ചാബിലേക്ക് കടക്കുന്ന യാത്രയില്‍ കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരാനാണ് രാഹുലിന്‍റെ ശ്രമം. ഇതിനോടകം തന്ന യാത്രയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.