തിരുവനന്തപുരം:തിരുവനന്തപുരം മംഗലപുരത്ത് പോലിസിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം കണിയാപുരത്ത് നിന്നും യുവാവിനെ തട്ടി കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പോലീസിന് നേരെയാണ് ബോംബേറ് നടന്നത്. ഇന്ന് രാവിലെ 11-30 ഓടെയാണ് സംഭവം.
ബോംബ് പൊട്ടാത്തത് കാരണം ഒഴിവായത് വൻ ദുരന്തം. പ്രതികളായ അണ്ടൂർക്കാണം പായ്ച്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ ,ഷഫീഖ് എന്നിവരുടെ വീട്ടിൽ മംഗലപുരം പോലീസ് എത്തിയപ്പോഴാണ് പ്രതികൾ നാടൻ ബോബെറിഞ്ഞത്. ബോംബറിന് പിന്നാലെ പ്രതികളുടെ മാതാവ് പോലീസിന് നേരേ മഴുവും എറിഞ്ഞു. ഇതിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളിൽ ഷമീറിനെയും മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയെടുത്ത പ്രതി ഷമീർ സ്റ്റേഷൻ സെല്ലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബ്ലേഡ് കൊണ്ട് കഴുത്ത് അറുത്തായിരുന്നു ആത്മഹത്യ ശ്രമം.. പരിക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു