ടാറ്റ സിയേറ തിരിച്ചെത്തുന്നു. ഓട്ടോ എക്സ്പോയിലാണ് ഇന്ത്യയിൽ വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്‍യുവിയായ സിയേറയുടെ ഇ വി പതിപ്പ് പുറത്തിറക്കിയത്. 4×4 ശേഷിയുള്ള രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എസ്‌യുവികളിലൊന്നായിരുന്നു സിയേറ.
2000 ലാണ് വാഹനത്തിന്റെ നിർമാണം ടാറ്റ അവസാനിപ്പിച്ചത്. ഇപ്പോൾ ടാറ്റ അവതരിച്ചിരിക്കുന്നത് ഇ-സിയേറയുടെ കൺസെപ്റ്റാണ്. ആൾട്രോസ് നിർമിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ സിയേറയുടെയും നിർമാണമെന്നാണ് സൂചന. 2025 ൽ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് ടാറ്റ അറിയിക്കുന്നത്.