spot_imgspot_imgspot_img

മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം

Date:

മുംബൈ: മഹാരാഷ്ട്രയിൽ ലക്ഷ്വറി ബസും ട്രക്കും കൂട്ടിയിടിച്ച് പത്തുപേർ മരിച്ചു. 17 പേരുടെ നില ഗുരുതരമായി തുടരുന്നു. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നാസിക്- ഷിർദി ഹൈവേയിൽ പതാരെ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഉൾപ്പെടുന്നു.പരിക്കേറ്റവരെ സിന്നാർ റൂറൽ ആശുപത്രിയിലും സിന്നാറിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

45 യാത്രക്കാരുമായി താനെയിലെ ആംബർനാഥിൽ നിന്ന് ഷിർദിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡേ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. അപകടത്തിന് പിന്നാലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp