spot_imgspot_img

വിതുര – പൊൻമുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

Date:

വിതുര: വിതുര – പൊൻമുടിയിൽ പാതയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. പൊൻമുടി 12 – മത്തെ വളവിൽ വച്ചാണ് കാറിന്റെ ബ്രേക്ക് കിട്ടാതെ സിഫ്റ്റ് കാർ താഴെയ്ക്ക് പോയി തലകീഴായി മറിഞ്ഞത്. 20 അടി താഴ്ച്ചയിലേയ്ക്കാണ് വാഹനം മറിഞ്ഞത്. കരമനയിൽ നിന്നും നെടുമങ്ങാട് നിന്നും രണ്ട് കാറിൽ വിനോദ സഞ്ചാരത്തിന് വന്നവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപ്പെട്ട കാറിൽ 5 പേർ ഉണ്ടായിരുന്നു. കരമന സ്വദേശികളാണ് അപകടത്തിൽ പെട്ടത്. രണ്ട് പേർക്ക് തലയ്ക്ക് പരിക്ക് ഉണ്ട്. പൊന്മുടി സന്ദർശിച്ച് തിരികെ ഇറങ്ങി വരുന്ന സമയത്ത് ഏകദേശം 5: 15 നാണ് അപകടം നടന്നത്.


പൊൻമുടി പോലീസും വിതുര ഫയർഫോഴ്സും വിനോദ സഞ്ചാരികളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ആദ്യം വിതുര താലൂക്കാശുപത്രിയിലും പിന്നെ മെഡിക്കൽ കോളെജിലും കൊണ്ട് പോയി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp