spot_imgspot_img

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

Date:

കഴക്കൂട്ടം: മാരക മയക്കുമരുന്നായ എം ഡി എം എ യും ലഹരി ഗുളികളുമായി രണ്ടുപേർ പിടിയിൽ. കഴക്കൂട്ടം പോലീസാണ് പ്രതികളെ പിടികൂടിയത്. .ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ ( 32 ), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനിൽ അരുൺ (32) എന്നിവരാണ് പിടിയിലായത്. കച്ചവടം നടത്തുന്നതിന് വേണ്ടി ഓട്ടോയിൽ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളിൽ നിന്നും 65 ഗ്രാം എം ഡി എം എയും ലഹരി ഗുളികളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പോലീസ് കണ്ടെടുത്തു.

ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും രണ്ടാം പ്രതിയുടെ ഓട്ടോയിൽ നിന്നുമാണ് എംഡി എം എ പിടികൂടിയത്. ലഹരി കടത്താൻ ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബേക്കർ നഗർ കോളനിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എസ് ഐ മാരായ തുളസീധരൻ നായർ , മിഥുൻ, സി പി ഒ മാരായ അരുൺ രാജ് , പ്രഭിൻ, വിജേഷ്, ചിന്നു, അൻവർഷാ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് വൈകിട്ട്...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ...

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...
Telegram
WhatsApp