spot_imgspot_img

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ്

Date:

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് വി. ഡി സതീശന്‍. യാഥാര്‍ഥ്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നയപ്രഖ്യാപനമാണ് നടത്തിയതെന്നും പണമില്ലാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന അവസരത്തില്‍, പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഒരു ഗവര്‍ണര്‍ ഗവണ്‍മെന്‍റിന് വേണ്ടി നടത്തുന്ന ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗം എന്നായിരിക്കും ഇതു ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക മുരടിപ്പ് മറച്ചുവയ്ക്കാനുള്ള അവകാശവാദങ്ങളാണ് ഉണ്ടായിരുന്നത്. ക്ഷേമപെന്‍ഷനുകള്‍ പോലും മുടങ്ങിക്കിടക്കുന്നു. രാജ്യത്തെ ഏറ്റവും മോശം പൊലീസായി കേരളത്തിലേതു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. അപ്പോഴാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പൊലീസിനെ പ്രശംസിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തോന്നയ്ക്കലിൽ യുവാവിൻ്റെ കുത്തേറ്റ 67കാരൻ മരിച്ചു

തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു. പാട്ടത്തിൻകര...

പ്ലസ്ട ഫലം ഇന്ന് വൈകിട്ട് 3 ന്

തിരുവനന്തപുരം: മാർ ച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻ ഡറി/ വൊക്കേഷണൽ...

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...
Telegram
WhatsApp