spot_imgspot_img

തേക്കട – മംഗലപുരം ലിങ്ക് റോഡ് പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പ്രതിഷേധയോഗം

Date:

വെമ്പായം: തേക്കട – മംഗലപുരം ലിങ്ക് റോഡ് പദ്ധതി ഉപേക്ഷിക്കണം എന്ന് ആവശ്യം ഉയർത്തി പ്രതിഷേധയോഗവും ജ്വാലയും. തലയ്ക്കോണം കാരമൂട് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിരോധ സമതി കൺവീനർ ഷാജിർ ഖാൻ ഉദ്ഘാടനം ചെയ്തു. ടെക്‌നോസിറ്റി പദ്ധതിയ്ക്കും N H66 വികസനത്തിനും വേണ്ടി വീടും കൃഷിഭൂമിയും വിട്ട് നൽകിയവരാണ് ഈ നാട്ടുകാരെന്നും വീണ്ടും ഈ ആളുകളുടെ കൃഷിഭൂമിയും വീടുകളും വീണ്ടും ഏറ്റെടുക്കുന്നത് ജനാതിപത്യ സർക്കാരിന് ചേർന്ന നടപടിയല്ലെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

അതുകൊണ്ട് നാഷണൽ ഹൈവേ പുറപ്പെടുവിച്ച 3A നോട്ടിഫിക്കേഷൻ പിൻവലിയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ അഷറഫ് അധ്യക്ഷത വഹിച്ചു,ബ്ലോക്ക് പഞ്ചായത്തംഗം ഷഹിൻ മംഗലപുരം, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.മുനീർ, മെമ്പർ ഖുറൈഷാ ബീവി, ദേശാഭിമാനി ഗോപി,മംഗലപുരം മൻസൂർ, പൂലന്തറ മണികണ്ഠൻ, ഷൈജു ഷിനോജ്, തൗഫീഖ്പണയിൽ, എം കെ ഹാഷിം ,തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം

കണ്ണൂർ: സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം. സംഭവത്തിൽ...

പള്ളിപ്പുറത്തെ വഴിയടൽ,​ മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഇന്ന് സ്ഥലം സന്ദർശിക്കും

കണിയാപുരം: റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽ പള്ളിപ്പുറത്ത് അണ്ടർകോണ ഭാഗത്തേക്കുള്ള പ്രധാന...

യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. സഹോദരിയെയും അമ്മയെയും...

കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി 30 പുതിയ ക്യാമറകൾ സ്ഥാപിച്ചു

മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ കടുവയെ പിടിക്കാൻ വനം...
Telegram
WhatsApp