spot_imgspot_imgspot_img

കഠിനംകുളത്ത് ബാറിൽ കയറിയ ഗുണ്ട യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; പ്രതി മണിക്കുറുകൾക്കുള്ളിൽ പിടിയിൽ

Date:

കഴക്കൂട്ടം: കഠിനംകുളത്ത് ബാറിൽ മാരകായുധവുമായി എത്തിയ ഗുണ്ട യുവാവിവിനെ വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കഠിനംകുളം പോലീസ് പിടികൂടി.
കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കഠിനംകുളം ശാന്തിപുരം അർത്തിയിൽ പുരയിടത്തിൽ സാബു സിൽവ (33)യെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്. മരിയനാട് ശാന്തിപുരം സ്വദേശി മഹേഷ് സേവിയറ്റിനെയാണ് വെട്ടി പരിക്കേൽപിച്ചത്. മഹേഷിൻ്റെ കൈക്കാണ് വെട്ടേറ്റത്.

ശനിയാഴ്ച രാത്രി 8 മണിയോടെ കഠിനംകുളത്തെ ബാർ ഹോട്ടലിലാണ് സംഭവം. വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ സാബു സിൽവയെ ഞയറാഴ്ച്ച വെളുപ്പിന് രണ്ട് മണിയോടെ അതിസാഹസികമായാണ് കഠിനംകുളം പോലീസ് പിടികൂടിയത്. പോലീസ് പിടികൂടാൻ പോയ സമയം പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പോലീസിന് നേരെ ആക്രമണം നടത്തി. ആക്രണത്തിൽ രണ്ട് പോലീസുകാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

കഠിനംകുളം പോലീസ്റ്റേഷനിലെ റൗഡി ലിസറ്റിൽ പ്പെട്ട ആളാണ് പ്രതി സാബു സിൽവ. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഇയ്യാളെന്നുംപ്രതിക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കാനുള്ള നടപടി എടുക്കുമെന്നും കഠിനംകുളം പോലീസ് സർക്കിൽ ഇൻസ്പെക്ടർ സാജു ആന്റണി പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp