തിരുവനന്തപുരം: പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ പിശകിൽ വിശദീകരണവുമായി യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. പിശക് വന്നതിൽ ചിന്ത ജെറോം ഖേദം അറിയിച്ചു. വാഴക്കുലയുടെ രചയിതാവ് മാറിയത് നോട്ടപ്പിശകാണെന്നും അത് അറിവില്ലായ്മ അല്ലെന്നും തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി അറിയിക്കുന്നതായും ചിന്ത ജെറോം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെ ഈ തെറ്റിന്‍റെ പേരിൽ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടന്നു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ വരെ ഉണ്ടായി. എങ്കിലും നോട്ടപ്പിശക് അംഗീകരിക്കുന്നു. ഗവേഷണത്തിന്‍റെ പ്രധാന വിഷയവുമായി ബന്ധമില്ലാത്ത കാര്യമാണതെങ്കിലും പലവട്ടം ആവർത്തിച്ച് വായിച്ചെങ്കിലും കണ്ണിൽപെടാതെ പോയി.
[rev_slider alias=”Home-Ad-slider”][/rev_slider]
ഇതേ തെറ്റ് ഇതേപോലെ ബോധി കോമണ്‍സ് എന്ന സൈറ്റില്‍ വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്ന തരത്തിലും വാര്‍ത്തകൾ വന്നു. എന്നാൽ ബോധി കോമൺസ് വെബ്സൈറ്റിലെ പ്രബന്ധത്തിലെ ആശയം ഉൾക്കൊണ്ടിട്ടുണ്ടെന്നും ഒരുവരിപോലും പകർത്തിയിട്ടില്ലെന്നും ഇക്കാര്യം റഫറന്‍സില്‍ സൂചിപ്പിച്ചതാണെന്നും ചിന്ത വിശദീകരിച്ചു.