തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് സാമ്പത്തിക തിരിമറി നടത്തിയ പ്രതികളെ പിടികൂടിയതായി സിറ്റി പോലീസ് അറിയിച്ചു.
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ചും വ്യാജരേഖകൾ ചമച്ച് വ്യാജ അംഗത്വം നൽകി പ്രവാസി ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും വ്യാജ മാർഗത്തിലൂടെ തട്ടിയെടുത്ത കേരള പ്രവാസി ക്ഷേമ ബോർഡിലെ താൽകാലിക ജീവനക്കാരി വെളളനാട് വില്ലേജിൽ വാളിയറ ചന്ദ്രാലയം വീട്ടിൽ ലിന(29), ഇവരുടെ സഹായി തിരുവല്ല കാവുംഭാഗം കാവിൽ വീട്ടിൽ ശോഭന കുമാരി(54) എന്നിവരെയാണ് കന്റോൺമെന്റ് അറസ്റ്റ് ചെയ്തത്.
എസ്.എച്ച്.ഒ ബി സാബുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടരായ ദിൽജിത്ത് എസ് എസ്, ആശാ ചന്ദ്രൻ, സി പി ഒ മാരായ പ്രതിഞ്ജയകുമാർ, ഷാജിറാ ബീഗം, ജിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.