spot_imgspot_img

റോട്ടറി ഇന്റർനാഷണലിന്റെ കേരളത്തിലെ പ്രവർത്തനം ലോകത്തിന് തന്നെ മാതൃക; മന്ത്രി വി ശിവൻകുട്ടി

Date:

spot_img

തിരുവനന്തപുരം:  കേരളത്തിൽ റോട്ടറി ഇന്റർനാഷണൽ നടത്തി വന്ന പ്രവർത്തനങ്ങൽ ലോക ശ്രദ്ധയാകർഷിച്ചവയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോവിഡ് സമയത്ത് ചികിത്സാ സേവന വിഭ​ഗങ്ങിലായി 15 കോടിയിൽ അധികം രൂപയുടെ പ്രവർത്തനങ്ങളും, ലഹരി ഉപയോ​ഗിച്ച് വാഹനം ഓടിച്ച് ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയാനായി കേരള പോലീസുമായി സഹകരിച്ച് ആൽക്കോ വാഹനം നൽകിയത് ഉൾപ്പെടെയുള്ള ലോകോത്തരത്തിൽ തന്നെ ചർച്ചതായിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൽ ഇനിയും റോട്ടറിക്ക് തുടരാനാകട്ടെയെന്നും മന്ത്രി പറ‍ഞ്ഞു. റോട്ടറി ഇന്റർനാഷണൽ തിരുവനന്തപുരം ഘടകം നടപ്പാക്കുന്ന സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് എൻപവൻ ഇൻ ദി ​ഗേൾ ചൈൽഡ് എന്ന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന 1000 സൈക്കുകളും വിതരണവും, റൈറ്റ് ദി ഫ്യൂച്ചർ എന്ന പേരിൽ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടപ്പാക്കുന്ന പ്രതീക്ഷയുടെ കിരണം എന്ന പദ്ധതിയുടെ ഭാ​ഗമായി 1000 തയ്യൽ മിഷൻ നൽകുന്ന പദ്ധതിയുടേയും തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹ്യ പ്രതിബന്ധതയുള്ള പരിപാടികൾ നടത്തുന്ന റോട്ടറി ക്ലബിന് സർക്കാരിന്റെ പിൻതുണ മന്ത്രി അറിയിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് റോട്ടറി ഇന്റർനാഷണൽ കാഴ്ച വെക്കുന്നു. സർക്കാർ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയും, വനിതകൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയും ഏറെ ശ്രദ്ധേയമാണ്.

താൻ ജീവിക്കുന്ന സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാനുള്ള ബോധം റോട്ടേറിയൻമാർക്ക് ഉള്ളത് അഭിനന്ദാർഹമാണ്. സമ്പത്ത് മാത്രം ഉണ്ടായത് കൊണ്ട് പാവപ്പെട്ടവന് ഉപകാരമാകില്ല. പാവപ്പെട്ടവനെ സഹായിക്കാനുള്ള മനസ് ആണ് ഉണ്ടാകേണ്ടത്. അത് റോട്ടേറിയൻമാർക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ മനശാസ്ത്രപരമായി പ്രാപ്തമാക്കേണ്ടുന്നതിന് വേണ്ട ഒരു പദ്ധതി റോട്ടറി ഇന്റർനാഷണൽ ഏറ്റെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവിക്ക് വേണ്ടി അത്തരത്തിലുള്ള പദ്ധതി ഏറ്റെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. റോട്ടറി വേൾഡ് ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർ ഇയാൻ എച്ച് എസ് റൈസിലി വെർച്വലായി യോ​ഗത്തെ അഭിസംബോധന ചെയ്തു.

റീജണൽ ഫൗണ്ടേഷൻ കോ- ഓർഡിനേറ്ററുമായ ഡോ. ജോൺ ഡാനിയൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി വേൾഡ് ട്രസ്റ്റി ഡോ. ഭരത് പാണ്ഡ്യ മുഖ്യാതിഥിയായിരുന്നു, റോട്ടറി ഡിസ്ട്രിറ്റ് ​ഗവർണർ കെ. ബാബുമോൻ സ്വാ​ഗതം ആശംസിച്ച ചടങ്ങിൽ റോട്ടറി ഇന്റർനാഷണലിന്റെ വിവിധ ഘടകങ്ങളിലെ പ്രമുഖരായ മാധവ് ചന്ദ്രൻ, ആർ. ബാലാജി, എ. കാർത്തികേയൻ, ഡോ.ഹരികൃഷ്ണൻ നമ്പ്യാർ, എ.വി പതി, ഡോ. നന്ദകുമാർ, സെൽവൻ, ജെറാൾഡ്, രാജ്മോഹൻ നായർ, ഇലങ്ക്കുമാരൻ, ഡോ. പ്രമോദ് നാരായൺ, നന്ദകുമാർ, , ഡോ. ജി.എ ജോർജ്, കെ.പി രാമചന്ദ്രൻ നായർ, സുരേഷ് മാത്യു, ജി​ഗീഷ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

കേരളം , തമിഴ്നാട്, ശ്രീലങ്ക, മാലിദ്വീപ് ഉൾപ്പെടുന്ന 11 റോട്ടറി ഡിസ്ട്രിറ്റുകളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. റോട്ടറി വേൾഡ് ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർ ഇയാൻ എച്ച് എസ് റൈസിലിക്ക് പ്രത്യേക സ്വീകരണം സംഘിടിപ്പിരുന്നുവെങ്കിലും മുബൈയിൽ വെച്ച് അസുഖബാധിതനായതിനാൽ അദ്ദേഹത്തിന് തിരുവനന്തപുരത്തെ പരിപാടിയിൽ നേരിട്ട് പങ്കെടുക്കാനായില്ല.

1000 സൈക്കിൾ നൽകിയ മുൻഡിസ്ട്രിക് ​ഗവർണർ ഡോ. സ​ഗദേവനേയും 500 തയ്യൽമെഷീൻ നൽകിയ ഡോ. ജോൺ ഡാനിയൻ ( പിതാവിന്റെ പേരിലുള്ള വൈ. ദാനിയേൽ ഫൗണ്ടേഷൻ) എന്നിവരെ മന്ത്രി ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp