spot_imgspot_imgspot_img

ചേച്ചി മരിച്ചതറിഞ്ഞ് എത്തിയ സഹോദരി മൃതദേഹത്തിനരികിൽ കുഴഞ്ഞു വീണു മരിച്ചു

Date:

പോത്തൻകോട് : ചേച്ചി മരിച്ചതറിഞ്ഞ് എത്തിയ സഹോദരി മൃതദേഹത്തിനരികിൽ കുഴഞ്ഞു വീണു മരിച്ചു.  പോത്തൻകോട് പാലോട്ടു കോണം ലക്ഷം വീടിനു സമീപമാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തിൽ പരേതനായ ജോൺസന്റെ ഭാര്യ രാധ (74) ആണ്
വെളുപ്പിന് 2 മണിക്ക് മരിച്ചത്. ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനിൽ താമസിക്കുന്ന പരേതനായ മണിയൻ്റെ ഭാര്യ ശൈലജ ഇവരുടെ സഹോദരിയാണ്. വെളുപ്പിനെ മരണ വിവരം അറിഞ്ഞു സഹോദരിയുടെ മൃതദേഹത്തിനരികിൽ എത്തിയ ശൈലജ(65) അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. രണ്ടു സഹോദരങ്ങളും തമ്മിൽ വലിയ ഐക്യവും സ്നേഹവുമായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ഇരുവരുടെയും അന്ത്യ കർമ്മങ്ങൾ ഒരിടത്തു തന്നെ നടത്തിയ ശേഷം മൃതദേഹങ്ങൾ നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിച്ചു. രമയാണ് രാധയുടെ മകൾ,മരുമകൻ ശ്യാമളൻ. ശൈലജയുടെ മകൻ ചിഞ്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp