spot_imgspot_img

കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ ഉളളൂരിലെ വീട്ടിൽ മോഷണം ശ്രമം

Date:

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ വീടിനു നേരെ ആക്രമണം. ഉള്ളുരിലുള്ള വാടകവീടിന്‍റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിട്ടുണ്ട്. പ്രദേശത്ത് രക്തകറയുമുണ്ട്. വീടിന് പിന്നിലെ പടിയിലും രക്തക്കറയുണ്ട്. ജനൽ ചില്ല തകർത്തപ്പാൾ അക്രമിയുടെ കൈക്ക് പരിക്കേറ്റതാകാമെന്നാണ് സംശയം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. മെഡിക്കൽ കൊളജ് പൊലീസ് അന്വഷണം ആരംഭിച്ചു. മന്ത്രി തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.

മോഷണ ശ്രമമോ ആക്രമണമോ ആകാമെന്നാണ് പൊലീസിന്‍റെ നിഗമനം. പോർച്ചിൽ ഒരു വലിയ കരിങ്കലും ഉണ്ട്. ആക്രമണസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്. അയൽ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp