spot_imgspot_img

യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റിലിട്ട സംഭവം; അരി വ്യവസായി ഗവാസ്കറുൾപ്പെടെ 8 പ്രതികൾ

Date:

തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന കാട്ടാക്കട ആലമുക്ക് സ്വദേശിയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടോടെ ഇയാളുടെ വീട്ടിലെത്തിയ പൊലീസും സൈബര്‍ വിദഗ്ധരും രണ്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷം ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി കൊണ്ടുപോയി. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്ത് എഫ്.ഐ.ആര്‍ ഇട്ടിരുന്നു.

ഇതില്‍ ഒരാളാണ് തന്റെ ഫോട്ടോ അശ്ലീല സൈറ്റില്‍ ഇട്ടതെന്ന് പരാതിക്കാരിയായ യുവതി ആരോപിക്കുന്നു. മറ്റുള്ളവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ വിശദാംശങ്ങള്‍ നല്‍കാനാവൂ എന്നാണ് കാട്ടാക്കട പൊലീസ് പറയുന്നത്. ഇതിനിടെ കാട്ടാക്കട ഡിവൈ.എസ്.പി ഇന്നലെ യുവതിയുടെ വീട്ടിലെത്തി വീണ്ടും മൊഴിയെടുത്തു.

യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയാറാകാതിരുന്ന പൊലീസ് പിന്നീട് പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിച്ചത് വിവാദമായിരുന്നു. ഒത്തുതീര്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നു കാട്ടി കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നു.

കാട്ടാക്കട എസ്.എച്ച്.ഒ പ്രതികളുമായി ചേര്‍ന്ന് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതോടെ യുവതി തിരുവനന്തപുരം റൂറല്‍ എസ്.പിയെ സമീപിക്കുകയായിരുന്നു. റൂറല്‍ എസ്.പിയുടെ നിര്‍ദേശാനുസരണമാണ് ഇന്നലെ പ്രതികളില്‍ മൂന്നുപേരെ പൊലീസ് വിളിച്ചുവരുത്തിയത്. ഒന്നാം തിയതി നല്‍കിയ പരാതിയിലെ അന്വേഷണം എട്ടാം തിയതിവരെ നീണ്ടുപോയത് പ്രതികളുടെ സ്വാധീനം എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ്. പ്രതികളായ എട്ടുപേരില്‍ ഒരാളായ ഗവാസ്കർ പ്രദേശത്തെ പ്രമുഖ അരി വ്യാപാരിയാണ്. ഇയാളുടെ സ്വാധീനമാണ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്ന് യുവതി പറയുന്നു.

ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളില്‍ നിന്നും മെസേജുകള്‍ വന്നു. വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ജനുവരി 31ന് സൈബര്‍ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നല്‍കി. സംശയമുള്ള ആളിന്റെ പേരും ഫോണ്‍ നമ്പരുമടക്കമാണ് പരാതി നല്‍കിയത്.

അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ ആറാം തിയതി പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തിയ ശേഷം പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്ന. അതിന് തയാറല്ലെന്ന് അറിയിച്ച യുവതി അന്നുതന്നെ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...
Telegram
WhatsApp